Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister Flies

ഡ്രോ​ൺ പ​റ​ത്തി മു​ഖ്യ​മ​ന്ത്രി; കൊ​ക്കൂ​ൺ 2026ന് ​സ​മാ​പ​നം

കൊ​​​​ച്ചി: സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഒ​​​​രു​​​​മി​​​​ച്ചു പോ​​​​രാ​​​​ടാ​​​​നു​​​​ള്ള ആ​​​​ഹ്വാ​​​​ന​​​​വു​​​​മാ​​​​യി കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കൊ​​​​ക്കൂ​​​​ൺ 2026ന് ​​​​സ​​​​മാ​​​​പ​​​​നം. കൊ​​​​ച്ചി ഗ്രാ​​​​ൻ​​​​ഡ് ഹ​​​​യാ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സ​​​​മാ​​​​പ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഡ്രോ​​​​ൺ പ​​​​റ​​​​ത്തി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്ക് ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.

2027 സെ​​​​പ്റ്റം​​​​ബ​​​​ർ 21 മു​​​​ത​​​​ൽ 28 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന കൊ​​​​ക്കൂ​​​​ണി​​​​ന്‍റെ ഇ​​​​രു​​​​പ​​​​താം പ​​​​തി​​​​പ്പി​​​​ലേ​​​​ക്ക് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ സ്വാ​​​​ഗ​​​​തം ചെയ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തെ സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ സമ്മേ​​​​ള​​​​ന​​​​ത്തി​​​​നു തി​​​​ര​​​​ശീ​​​​ല വീ​​​​ണ​​​​ത്.

മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വഹിച്ചു. ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ടോ​​​​ണി ച​​​​മ്മി​​​​ണി എം​​​​എ​​​​ൽ​​​​എ, സി​​​​നി​​​​മാ​​​​താ​​​​രം ദു​​​​ൽ​​​​ഖ​​​​ർ സ​​​​ൽ​​​​മാ​​​​ൻ, ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി, സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​യും കൊ​​​​ക്കൂ​​​​ൺ ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ റ​​​​വാ​​​​ഡ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​റും കൊ​​​​ക്കൂ​​​​ൺ 2026 കോ ​​​ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാം, ഇ​​​​സ്ട്ര പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​നു സ​​​​ഖ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up